മാസ്റ്റര്‍പീസ് വെബ്‌സീരീസ്

ബ്രോ ഡാഡി ചിത്രത്തിന്റെ എഴുത്തുകാരന്‍ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്ത്, നിത്യ മേനോനും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മാസ്റ്റര്‍പീസ് സ്ട്രീമിങ് ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.

ഓവര്‍ റിയാക്റ്റിംഗ് റിയയായാണ് നിത്യ മേനന്‍ എത്തുന്നത്. ബാലന്‍സിംഗ് ബിനോയ് എന്നാണ് ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒപ്പം മ്യൂട്ടഡ് ചാണ്ടിച്ചനായി രണ്‍ജി പണിക്കരും സൈലന്റ് ലിസമ്മയായി ശാന്തി കൃഷ്ണയും എത്തുന്നു. കൊച്ചിയിലെ ഒരു ഹൈ-എന്‍ഡ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന അടുത്തിടെ വിവാഹിതരായ റിയ (നിത്യ മേനോന്‍) ബിനോയ് (ഷറഫ് യു ധീന്‍) എന്നിവരുടെ ദാമ്പത്യ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള മാസ്റ്റര്‍പീസ്, മാതാപിതാക്കളുടെ കുട്ടികളുടെ ജീവിതത്തില്‍ ഇടപെടാനുള്ള വ്യാപകമായ പ്രവണതയെ എടുത്തുകാണിക്കുന്നു. രസകരമായ ഒരു കുടുംബകഥ പറയുന്ന സിരീസ് ആണിത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top