Section

malabari-logo-mobile

ബൂസ്റ്റർ ഡോസ് ആവശ്യം ശക്തം; ബൂസ്റ്റർ ഡോസോ അധികഡോസോ തീരുമാനം ലോകാരോഗ്യസംഘടനയുടെ നിർദ്ദേശ പ്രകാരം : കേന്ദ്ര സർക്കാർ

HIGHLIGHTS : Booster dose extra dose after World Health Organization recommendation: Central Government

രാജ്യത്ത് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് അധിക ഡോസോ നൽകേണ്ടതെന്ന കാര്യത്തിൽ തീരുമാനം ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം ലഭിച്ചശേഷം എന്ന് കേന്ദ്രസർക്കാർ. ഒമിക്രോൺ കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്സിനേഷൻ, കുട്ടികളുടെ വാക്സിനേഷന് സംബന്ധിച്ച് വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു . ഇത് സംബന്ധിച്ച് സമഗ്ര പദ്ധതി ഉടൻ പുറത്തിറക്കുമെന്നും കേന്ദ്രം അറിയിച്ചു.

രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നതോടെ ബൂസ്റ്റർ ഡോസ് എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വാക്സിൻ ആവശ്യത്തിൽ കൂടുതൽ സ്റ്റോക്ക് ഉള്ളതിനാലും പ്രായപൂർത്തിയായവരിൽ പകുതിയിലധികം പേർ വാക്സിൻ സ്വീകരിച്ചതിനാലും ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായ ആരംഭിക്കണമെന്നാണ് ആവശ്യം.  എന്നാൽ വാക്സിനേഷൻ പൂർത്തിയായവർക്ക് പ്രതിരോധ ശേഷി കുറയുന്നതായി കണ്ടെത്തിയിട്ടില്ലെന്നും അന്തിമ തീരുമാനം ലോക ആരോഗ്യ സംഘടന നിർദ്ദേശപ്രകാരം എടുക്കും എന്നാണ് സർക്കാർ നിലപാട്.

sameeksha-malabarinews

നിലവിലെ വാക്സിൻ ഒമിക്രോണിനെ പ്രതിരോധിക്കാൻ പര്യാപ്തമാണോ എന്നത് സംബന്ധിച്ച് പരിശോധനാ ഫലവും വരാറുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!