യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയും ഞായറും അവധി

യുഎഇ: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ കാലങ്ങളായി തുടര്‍ന്നുവന്ന അവധി ദിവസങ്ങളില്‍ മാറ്റം. ഇനി ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിവസമായിരിക്കും.

സ്‌കൂളുകളുടെ അവധി ദിവസങ്ങളും ഇത്തരത്തിലേക്ക് മാറ്റി ക്രമീകരിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലായിരുന്നു നേരത്തെ അവധിയുണ്ടായിരുന്നത്. പുതുക്കിയ അവധി ദുബൈ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും ബാധകമായിരിക്കും.

വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും പ്രവര്‍ത്തന സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെ യായിരിക്കും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. ആഴ്ചയില്‍ നാലര ദിവസം പ്രവൃത്തിദിവസങ്ങള്‍ എന്ന രീതിയിലായിരിക്കും പുതിയ സജ്ജീകരണങ്ങള്‍ ഉണ്ടായിരിക്കുക.

ഇത് നടപ്പിലാക്കുന്നതോടെ ദേശീയ പ്രവൃത്തി ദിനം അഞ്ചുദിവസത്തിനു താഴെയാകുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി യുഎഇ മാറും.

Share news
error: Content is protected !!
Scroll to Top