Section

malabari-logo-mobile

തെരുവുനായ ആക്രമണം: കേരളത്തില്‍ അഞ്ചു വര്‍ഷത്തിനകം കടിച്ചു കീറിയത് പത്തു ലക്ഷം പേരെ, പിടഞ്ഞുമരിച്ചത് 21 ജീവനുകള്‍

HIGHLIGHTS : കേരളത്തില്‍ അഞ്ചു വര്‍ഷത്തിനകം കടിച്ചു കീറിയത് പത്തു ലക്ഷം പേരെ, പിടഞ്ഞുമരിച്ചത് 21 ജീവനുകള്‍

ഹംസ കടവത്ത്.

പരപ്പനങ്ങാടി : .തെരുവിന്റെ പതിവ് കാഴ്ച്ചയായി അധികാരികള്‍ അവഗണിച്ച് തള്ളുന്ന തെരുവുനായ ഭീഷണിക് കോവിഡിനോളം വ്യാപ്തിയുണ്ടെന്ന് വിവരവകാശ രേഖ തെളിയിക്കുന്നു. 2015 മുതല്‍ 2021 വരെയുള്ള കാലയളവില്‍ തെരുവ് നായ കൂട്ടങ്ങളുടെ ആക്രമണത്തിന്റെ ജില്ല തിരിച്ചുള്ള കണക്ക് സി.പി ഐ. നേതാവായ സി.പി. സക്കരിയ്യ അധികൃതരില്‍ നിന്ന് എഴുതി വാങ്ങിയതോടെയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്.

sameeksha-malabarinews

2015 മുതല്‍ 2021 സെപ്തമ്പര്‍ മാസം വരെ തിരുവനന്തപുരം ജില്ലയില്‍ 182464 പേര്‍ തെരുവ് നായകളുടെ ആക്രമണത്തിനിരയായപ്പോള്‍ ആറു പേര്‍ നായയുടെ കടിയേറ്റു മരിച്ചു. കൊല്ലം ജില്ലയില്‍ ഈ കാലയളവില്‍ 110693 പേര്‍ ആക്രമണത്തിനിരയായി ചികിത്സ തേടിയപ്പോള്‍ ഒരാള്‍ മരണപ്പെട്ടു. പത്തനം തിട്ട ജില്ലയില്‍ 49128 പേര്‍ ആക്രമിക്കപ്പെടുകയും രണ്ടു പേര്‍ മരിക്കുകയും ചെയ്തു. ആലപ്പുഴയില്‍ 54261 പേര്‍ ആക്രമത്തിനിരയാവുകയും രണ്ടു പേരെ കടിച്ചു കൊല്ലുകയും ചെയ്തു, കോട്ടയത്ത് 66 146 പേര്‍ ആക്രമിക്കപ്പെടുകയും ആറു പേര്‍ മരിക്കുകയും ചെയ്തു. ഇടുക്കി ജില്ലയില്‍ ഈ കാലയളവില്‍ ആക്രമണത്തിനിരയായവരുടെ എണ്ണം 44297യാണ് , മരിച്ചത് രണ്ടു പേര്‍ , എറണാകുളം ജില്ലയില്‍ 93745 പേര്‍ ആക്രമിക്കപ്പെടുകയും ഒരാള്‍ കടിയേറ്റ് മരിക്കുകയും ചെയ്തു തൃശൂര്‍ ജില്ലയില്‍ 61168 പേര്‍ കടിയേറ്റ് ചികിത്സക് വിധേയരായ പ്പോള്‍ മൂന്നുപേരെ നായക്കൂട്ടം കടിച്ചു കൊന്നു. പാലക്കാട് ജില്ലയില്‍ 143497പേരാണ് കടിയേറ്റ് ചികിത്സ തേടിയത് ഇതില്‍ രണ്ടു പേര്‍ മരണത്തിന് കീഴടങ്ങി., മലപ്പുറത്ത് 50067 പേരും കോഴിക്കോട് 42391 പേരും , വയനാട് 27 953 പേരും ചികിത്സ തേടിയെങ്കിലും ഈ കാലയളവില്‍ ഈ മൂന്നു ജില്ലകളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂരില്‍ 42141 പേരെ തെരുവു നായകള്‍ കടിച്ചു കീറിയപ്പോള്‍ രണ്ടു മരണങ്ങള്‍ സംഭവിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ 32853 പേര്‍ ആക്രമണത്തിനിരയായി എന്നാല്‍ ഈ ജില്ലയിലും ഈ കാലയളവില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഒമ്പതു ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരത്തി മൂന്നൂറ്റി പതിനൊന്ന് പേരെയാണ് ഈ ആറു വര്‍ഷ കാലയളവിനിടയില്‍ കേരളത്തില്‍ തെരുവു നായകളുടെ ആക്രമണത്തിനിരയായവരുടെ ഔദോഗിക കണക്ക്. ആക്രമഭീഷണി ശക്തതമാവുമ്പോള്‍ നായകളെ പിടികൂടി കൊന്നു കളയുന്ന പഴയ രീതി സഹജീവി സ്‌നേഹത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ടതോടെ ഇവയുടെ പ്രജനന ശേഷി ഇല്ലാതാക്കാന്‍ വന്ധീകരണമടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഇടക്കാലത്ത് പ്രാദേശിക ഭരണകൂടങ്ങള്‍ സ്വീകരിച്ചിരുന്നെങ്കിലും അവയും ഇടക്ക് കയ്യൊഴിയുകയായിരുന്നു. പത്ര ,പാല്‍ വിതരണത്തിലേര്‍പ്പെടുന്ന ചെറിയ കുട്ടികളും പ്രഭാത സവാരിക്കും പ്രഭാത പ്രാര്‍ത്ഥനക്കുമിറങ്ങുന്നവരുമാണ് പലപ്പോഴും തെരുവു നായകളുടെ സംഘടിത ആക്രമണത്തിനിരയാവുന്നത്.

കൊറാണയുടെ സാമൂഹ്യ ഒറ്റപ്പെടല്‍ കാലത്ത് ഭക്ഷണം കിട്ടാതെ വിറളി പിടിച്ചു നടന്ന നായകള്‍ പലപ്പോഴും പ്രകോപിതരായി ആക്രമണ സ്വഭാവം കൂടുതല്‍ പ്രകടിപ്പിച്ചിരുന്നു. അറവു മാലിന്യങ്ങളും മറ്റു ജൈവ വസ്ത്തുക്കളും തെരുവോരങ്ങളില്‍ തള്ളുന്നതും മുന്‍ കാലങ്ങളെ അപേക്ഷിച്ച് നായകളെ എറിഞാട്ടുന്ന ശത്രുതാ ശീലം പുതിയ തലമുറക്കില്ലാത്തതും തെരുവിനെ നിര്‍ഭയത്തോടെ കീഴടക്കാന്‍ നായക്കൂട്ടങ്ങള്‍ക് അവസരമായിട്ടുണ്ട്.

തെരുവില്‍ അലയുന്ന നായകള്‍ക്കായി പ്രാദേശിക ഭരണകൂടങ്ങള്‍ പ്രത്യേക പരിരക്ഷ പദ്ധതി കൊണ്ടുവരേണ്ടതാണ്, റോഡോരത്തെ വലിയ വീടുകള്‍ക്ക് മുമ്പില്‍ കൂടൊരുക്കി കൊടുത്താല്‍ വീട്ടുകാര്‍ അവക്ക് ഭക്ഷണം നല്‍കുകയും വീടിനും നാടിനും നായകള്‍ കാവല്‍ സുരക്ഷയൊരുക്കുകയും ചെയ്യും , പ്രാദേശിക ഭരണകൂടങ്ങളിലെ ക്ലീനിങ്ങ് ജീവനക്കാരെ കൊണ്ട് ആഴ്ചയിലൊരു ദിവസം കൂട് വൃത്തിയാക്കാനും കുളിപ്പിക്കാനും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താനും നിര്‍ദേശം നല്‍കുക കൂടി ചെയ്താല്‍ നാടിന് ഭീഷണി പകരുന്ന തെരുവു നായകളെ ഗുണപരമായി ഉപയോഗിക്കാന്‍ കഴിയും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!