HIGHLIGHTS : Booker Prize for Indian Writer Gitanjali Sree

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ.
1947ലെ ഇന്ത്യ-പാകിസ്താന്‍ വിഭജന കാലത്ത് ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിനടിമയായ വൃദ്ധ, പിന്നീട് നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തുന്നതിന്റെ കഥയാണ് രേത് സമാധി പറയുന്നത്. പാകിസ്താനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വയോധികയുടെ ജീവിതമാണ് നോവലില്‍ അനാവൃതമാകുന്നത്.

2018ല്‍ പുറത്തിറങ്ങിയ ‘രേത് സമാധി’ ഇംഗ്ലീഷിനു പുറമെ ഫ്രഞ്ച്, ജര്‍മന്‍, കൊറിയന്‍, സെര്‍ബിയന്‍ ഭാഷകളിലേക്കെല്ലാം പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്.