തൊടുപുഴ: വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കരിമണ്ണൂര്‍, മുളപ്പുറം ഇന്തുങ്കല്‍ പരേതനായ ജെയിസന്റെ മകന്‍ റയാന്‍ ജോര്‍ജാണ് മരിച്ചത്.
ഇന്നലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പഴയ വീടിന്റെ മേല്‍ക്കൂര പൊളിച്ച് മാറ്റിയതിനെ തുടര്‍ന്ന് മഴയില്‍ കുതിര്‍ന്നു നിന്ന ഭിത്തി താഴെ കളിക്കുകയായിരുന്ന റയാന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു.
കുട്ടിയെ ഉടന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


