കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയില്‍ പൊയില്‍ക്കാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.  കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജന്‍ ഏച്ചൂര്‍ സ്വദേശി ശരത്ത് ശശീന്ദ്രന്‍ എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോയ കാറും കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാറിലുണ്ടായിരുന്ന നിജീഷിനെയും ശരത്തിനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരുക്കേറ്റ ലോറി ഡ്രൈവര്‍ സിദ്ദീഖ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Share news
error: Content is protected !!
Scroll to Top