Section

malabari-logo-mobile

സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു

HIGHLIGHTS : Inspection of school vehicles started to ensure safety

തിരൂരങ്ങാടി: വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ തുറക്കും മുമ്പെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തുടങ്ങി. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി തിരൂരങ്ങാടി സമ്പ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന കക്കാട് ആരംഭിച്ചു.

സ്കൂൾ വാഹനത്തിൻ്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി,സ്കൂൾ ബസിൻ്റെ വിൻഡോ ഷട്ടർ, വാഹനത്തിൻ്റെ ജി പി എസ്, സ്പീഡ് ഗവർണർ, ഇൻഡിക്കേറ്റർ തുടങ്ങി ഓരോ സ്കൂൾ വാഹനങ്ങളും ഉദ്യോഗസ്ഥർ തന്നെ ഓടിച്ചു നോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും, വാഹനത്തിനകത്തെ യാത്രാസൗകര്യങ്ങൾ വരെ പരിശോധനയ്ക്ക് വിധേയമാക്കി.

sameeksha-malabarinews

ആദ്യദിവസം പരിശോധനയ്ക്കായി 30 വാഹനങ്ങളാണ് എത്തിയത്. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ ‘ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ’ പതിച്ച് കൊടുത്തു.
സ്പീഡ് ഗവർണര്‍, ടയർ, ബ്രേക്ക് എന്നിവയിൽ തകരാര്‍ കണ്ടെത്തിയ മൂന്നു വാഹനങ്ങൾ അധികൃതർ തിരിച്ചയച്ചു.

ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐമാരായ എം കെ പ്രമോദ് ശങ്കർ, പി എച്ച് ബിജുമോൻ, എ എം വി ഐ മാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, ടി മുസ്തജാബ്, എസ് ജി ജെസി എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂൾ വാഹനങ്ങൾ പരിശോധിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!