Section

malabari-logo-mobile

ശാരീരികബന്ധത്തിലേര്‍പ്പെടാനുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുന്ന നൂതന ഇംഎം ചെയര്‍ ചികിത്സാ രീതി…Dr. നസ്രീന്‍ അബൂബക്കര്‍ എഴുതുന്നു

HIGHLIGHTS : Dr. നസ്രീന്‍ അബൂബക്കര്‍ (MBBS, MS, DNB), കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്,  പ്രസവം, പ്രായം എന്നിവ സ്ത്രീകളില്‍ സൃഷ്ടിക്കുന്ന ശാരീരകമായ ബുദ്ധിമുട്ടു...

Dr. നസ്രീന്‍ അബൂബക്കര്‍ (MBBS, MS, DNB), കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്, 

പ്രസവം, പ്രായം എന്നിവ സ്ത്രീകളില്‍ സൃഷ്ടിക്കുന്ന ശാരീരകമായ ബുദ്ധിമുട്ടുകള്‍ രോഗങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. പേശികള്‍ക്ക് ഇത്തരത്തില്‍ കാലക്രമേണയുണ്ടാകുന്ന ബലക്കുറവ് ശാരീരികമായ ബന്ധപെടലുകള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത്തരം പ്രയാസങ്ങള്‍ മറികടക്കാന്‍ നടന്നുവരുന്ന നൂതന ചികിത്സാരീതിയാണ് ഇഎം ചെയര്‍ (EM ch-air) ചികിത്സ. നമുക്ക് ഈ ചികിത്സാ രീതിയെ പരിചയപ്പെടാം.

sameeksha-malabarinews

എന്താണ് ഇഎം ചെയര്‍ (EM chair)?
ഇടുപ്പ് ഭാഗത്തെ മസിലുകള്‍ ഇലക്ട്രോമാഗ്‌നറ്റിക്ക് കിരണങ്ങള്‍ വഴി ഉത്തേജിപ്പിക്കുന്ന ചികിത്സാ രീതി എഫ്ഡിഎ (FDA) അംഗീകരിച്ചിട്ടുള്ളതാണ്.
ഇഎം ചെയറില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇലക്ട്രോ മാഗ്നറ്റിക് ഫീല്‍ഡ് (Eletcromagnetic field) വളരെ ആഴത്തില്‍ ഇടുപ്പിലെ (Pelvic ) മസിലുകളില്‍ എത്തിച്ചേര്‍ന്ന് അത്തരം മസിലുകളെ ബലപ്പെടുത്തുന്നു.

 

ഏതെല്ലാം അവസ്ഥകള്‍ക്കാണ് ഈ ചികിത്സാരീതി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നത്?
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അതല്ലാതെ തന്നെയും അറിയാതെ മൂത്രം പോകുന്ന അവസ്ഥയ്ക്കും ചെറിയ തോതിലുള്ള ഗര്‍ഭപാത്രം , മൂത്രസഞ്ചി, മലസഞ്ചി എന്നിവയുടെ താഴ്ച്ചയ്ക്കും പ്രധാന പ്രശ്‌നം നമ്മുടെ Pelvic മസിലുകള്‍ക്കുള്ള ബലക്കുറവാണ്. ഈ ബലക്കുറവ് പ്രസവം, പ്രായം തുടങ്ങി സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒഴിച്ച് കൂടാനാവാത്ത അവസ്ഥകള്‍ കാരണമാണ് സംഭവിക്കുന്നത്.
യോനിഭിത്തിയ്ക്ക് കാലക്രമേണ ഉണ്ടാകുന്ന ബലക്കുറവ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അയഞ്ഞ യോനി ഭിത്തിയെ EM ചികിത്സാ രീതി മുഖേന നമുക്ക് ഒരു പരിധി വരെ ബലപ്പെടുത്താനാവും. തന്മൂലം ലൈംഗിക പ്രശ്‌നങ്ങള്‍ക്കും അതൊരു പരിഹാരമാകുന്നു.

ചില സ്ത്രീകളിലും പുരുഷന്മാരിലും കണ്ടു വരുന്ന ശാരീരിക ബന്ധത്തിലേര്‍പ്പെടാനുള്ള ബുദ്ധിമുട്ടിന് ഇഎം ചെയര്‍ (EM chair) ചികിത്സാ രീതി അത്യധികം ഉപയോഗപ്രദമാണ്. സ്ത്രീകളില്‍ യോനിഭിത്തിയിലെ കോശങ്ങള്‍ക്ക് അയവ് വരുത്താനും പുരുഷന്‍മാരില്‍ ഉദ്ദാരണക്കുറവിന് കാരണമാകുന്ന ലിംഗത്തിന്റെ മസിലുകളെ ബലപ്പെടുത്താനും EM chair ഉപകരിക്കുന്നു.

എത്ര തവണയാണ് ഈ ചികിത്സാ രീതി ചെയ്യേണ്ടത് ?
ആഴ്ച്ചയില്‍ 2 പ്രാവശ്യം അരമണിക്കൂര്‍ വീതം മൂന്നോ നാലോ ആഴ്ചയാണ് നമ്മള്‍ ഈ കസേരയില്‍ ഇരിക്കേണ്ടത്. മുന്‍ ഒരുക്കങ്ങളില്ലാതെ നേരിട്ട് വന്ന് ഈ കസേരയില്‍ ഇരിക്കാം. വേദന ഒന്നും ഇല്ലാതെ അരമണിക്കൂറില്‍ നമുക്ക് ഈ ചികിത്സാ രീതി പ്രയോജനപ്പെടുത്തി പോകാം.

മുകളില്‍ പറഞ്ഞ യൂറിനല്‍ ഇന്‍കണ്‍ടിനന്‍സ് (Urinary incontinence), അയഞ്ഞ യോനിഭിത്തി, സ്ത്രീയ്ക്കും പുരുഷനും ബന്ധപ്പെടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇ.എം ചെയര്‍(EM Chair) ചികിത്സാ രീതി 95% റിസള്‍ട്ട് നല്‍കുന്നു എന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

(ലേഖിക പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്  ആണ്. ഈ ഹോസ്പിറ്റലില്‍ ഈ ചികിത്സ ലഭ്യമാണ്)

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!