Section

malabari-logo-mobile

തേഞ്ഞിപ്പലത്ത് വയോധികയെ പീഡിപ്പിച്ചയാളെ ലഹരിമുക്തി കേന്ദ്രത്തില്‍ നിന്നും അറസ്റ്റ് ചെയ്തു

HIGHLIGHTS : തേഞ്ഞിപ്പലം: വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തേഞ്ഞിപ്പലം കോഹിനൂര്‍ കോളനിയില്‍ താമസിക്കുന്ന കുന്നംകുളത്ത് വീട്ടില...

തേഞ്ഞിപ്പലം: വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തേഞ്ഞിപ്പലം കോഹിനൂര്‍ കോളനിയില്‍ താമസിക്കുന്ന കുന്നംകുളത്ത് വീട്ടില്‍ വേലായുധന്‍ എന്ന ബാബുവിനെ (54)ആണ് അറസ്റ്റിലായത്. തേഞ്ഞിപ്പലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഒരാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ തേഞ്ഞിപ്പലം സ്വദേശിയായ വയോധിക കഴിഞ്ഞ ദിവസം നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ച ഇവര്‍ ബന്ധുവീട്ടില്‍ താമസിച്ചു വരികയായിരുന്നു. ആളില്ലാത്ത സമയത്ത് ഉച്ചയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഇവരെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. തുടര്‍ന്ന് മാനസിക പ്രയാസങ്ങള്‍ പ്രകടിപ്പിച്ച ഇവരോട് ബന്ധുക്കള്‍ വിവരം അന്വേഷിച്ചപ്പോളാണ് പീഡനത്തിരയായ വിവരം ഇവര്‍ പറയുന്നത്.

sameeksha-malabarinews

പ്രതി സംഭവത്തിന് ശേഷം കോട്ടക്കലിലെ മദ്യാസക്തിക്ക് ചികിത്സ ലഭിക്കുന്ന കേന്ദ്രത്തിലായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിയാണ് തേഞ്ഞിപ്പലം സി.ഐ. എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!