ഇരുന്നൂറോളം കുടുംബങ്ങള്‍ സിപിഐയിലേക്ക്;നാളെ പരപ്പനങ്ങാടിയില്‍ സ്വീകരണം

പരപ്പനങ്ങാടി:തിരൂരങ്ങാടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലേക്ക് (സി.പി.ഐ) കടന്നു വന്ന ഇരുന്നുറോളം കുടുംബങ്ങള്‍ക്കുള്ള സ്വീകരണസമ്മേളനം നാളെ വൈകീട്ട് പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സെമിനാര്‍, പ്രകടനം, പൊതുസമ്മേളനം എന്നിവ നടക്കും. ‘ഫാസിസ്റ്റ് ഇന്ത്യയില്‍ മതന്യൂനപക്ഷവും, പിന്നോക്ക വിഭാഗവും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ നാല് മണിക്ക് ആരംഭിക്കും. അജിത്ത് കൊളാടി, എ.പി അഹമ്മദ്, അഡ്വ കെ.കെ സമ്മദ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍, ഹൗസിംഗ് ഡയറക്ടര്‍ ചെയര്‍മാന്‍ പി.പി സുനീര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ്; പി. മൈമുന ജില്ല എക്‌സിക്യട്ടിവ് മെംബര്‍ ഇ.പി മുഹമ്മദാലി, ജില്ല കണ്‍സില്‍ അംഗം മണ്ഡലം സെക്രട്ടറി ജി. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

നിയാസ് പുളിക്കലകത്ത്, ഗിരീഷ് തോട്ടത്തില്‍, സി.പി സക്കരിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top