Section

malabari-logo-mobile

ബോളിവുഡ് താരം വഹീദ റഹ്‌മാന് ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം

HIGHLIGHTS : Bollywood star Waheeda Rehman Dada Saheb Phalke Award

ഡല്‍ഹി: ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം പ്രശസ്ത നടി വഹീദ റഹ്‌മാന്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.1972 ല്‍ പദ്മശ്രീയും 2011 ല്‍ പദ്മഭൂഷണും താരത്തിന് ലഭിച്ചിരുന്നു.

തമിഴ്‌നാട്ടിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് 1938 ല്‍ വഹീദ റഹ്‌മാന്‍ ജനിച്ചത്. വഹീദ 1955ല്‍ ‘റോജുലു മറായി’ എന്ന തെലുങ്കുചിത്രത്തില്‍ ഒരു ഐറ്റം നമ്പറിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് 1955-ല്‍ ‘സിഐഡി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ‘പ്യാസ’, ‘കാഗസ് കാ ഫൂല്‍’, ‘ചൗദഹ് വിന്‍ കാ ചാങ്’, ‘ഗൈഡ്’, ‘റാം ഔര്‍ ശ്യാം’, ‘നീല്‍ കമല്‍’,തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായ വഹീദ. ബോളിവുഡിലെ സൂപ്പര്‍ താരമായി അറുപതുകളിലും എഴുപതുകളിലും വഹീദ റഹ്‌മാന്‍ മാറുകയായിരുന്നു.

sameeksha-malabarinews

അഭിനയത്തില്‍ നിന്നും ഒരിടവേള എടുത്ത വഹീദ 2002ല്‍ ‘ഓം ജയ് ജഗദീഷ്’ എന്ന ചിത്രത്തിലൂടെയാണ് തിരികെ വെള്ളിത്തിരയിലെത്തുന്നത്. ‘വാട്ടര്‍’, ‘മെയിന്‍ ഗാന്ധി കോ നഹി മാരാ’, ’15 പാര്‍ക്ക് അവന്യൂ’, ‘രഗ് ദേ ബസന്തി’, ‘ഡല്‍ഹി 6’, ‘വിശ്വരൂപം 2’ എന്നീ ചിത്രങ്ങളിലൂടെ ക്യാരക്ടര്‍ റോളുകളിലും വഹീദ രണ്ടാം വരവ് ഗംഭീരമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!