തിരൂര്‍: റോഡില്‍ തടസപ്പെടുത്തി കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തിന് തിരൂരില്‍ ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനേയും മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. തിരൂര്‍ സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. തിരൂര്‍ പൊരൂര്‍ കണ്ണന്മാന്‍ കടവത്ത് ആസിഫ് അലി (33), ഭാര്യ ഷാഹിന (30) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ യുവതി ചികിത്സയില്‍ കഴിയുകയാണ്.
തിങ്കളാഴ്ച്ച രാത്രി എട്ടോടെ താഴേപ്പാലം എംഇഎസ് റോഡിലാണ് സംഭവം. ഭാര്യയും മകനുമായി ബൈക്കില്‍ ടൗണിലേക്ക് പോകുന്നതിനിടെയാണ് ഇവരുടെ ബൈക്കിന് കുറുകേ കാര്‍ നിര്‍ത്തിയത്. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




