Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ റെയില്‍വേമേല്‍പ്പാലത്തിനടിയില്‍ സ്‌ഫോടനശബ്ദം കേട്ടതായി എഞ്ചിന്‍ ഡ്രൈവര്‍

HIGHLIGHTS : ശക്തമായ പരിശോധന നടക്കുന്നു പരപ്പനങ്ങാടി: പരപ്പനങ്ങാടി മേല്‍പ്പാലത്തിനടിയിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ സ്‌ഫോടന ശബ്ദം കേട്ടതായി ലോക്കോ പൈലറ്റിന്റ...

ശക്തമായ പരിശോധന നടക്കുന്നു

പരപ്പനങ്ങാടി: പരപ്പനങ്ങാടി മേല്‍പ്പാലത്തിനടിയിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ സ്‌ഫോടന ശബ്ദം കേട്ടതായി ലോക്കോ പൈലറ്റിന്റെ സന്ദേശം. ഇതേ തുടര്‍ന്ന്
പാലത്തിനടിയിലും പരിസരത്തും ആര്‍പിഎഫും, റെയില്‍വേ ഉദ്യോഗസ്ഥരും, ലോക്കല്‍പോലീസും ശക്തമായ പരിശോധന നടത്തുന്നു

sameeksha-malabarinews

മേല്‍പ്പാലത്തിന്നടിയില്‍ വച്ച് സ്‌ഫോടന ശബ്ദം കേട്ടതായി കണ്ണൂര്‍ -യശ്വന്ത്പൂര്‍എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് പരപ്പനങ്ങാടി സ്റ്റേഷനിലേക്ക് സന്ദേശം നല്‍കിയത്. ശനിയാഴ്ച്ച രാത്രി എട്ടര മണിയോടെയായിരുന്നു സംഭവം. ഈ ട്രെയിനിന് പരപ്പനങ്ങാടിയില്‍ സ്റ്റോപ്പില്ല.

വിവരം ലഭിച്ചയുടനെ തന്നെ തിരൂരില്‍ നിന്ന് റെയില്‍വേ എഞ്ചിനീയറിങ്ങ് വിഭാഗവും, ആര്‍.പി.എഫും., പരപ്പനങ്ങാടി പോലീസും കുതിച്ചെത്തി. പരിസരവാസികളോടന്വേഷിച്ചെങ്കിലും ആരും ശബ്ദം കേട്ടതായി റിപ്പോര്‍ട്ടു ചെയ്തില്ല. എന്നാല്‍
റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവത്തെ അതീവഗൗരവത്തോടെയാണ് കാണുന്നത് .

സംഭവം ഉണ്ടായതിനെ തുടര്‍ന്ന് ഇതുവഴി കടന്നുപോകുന്ന ട്രെയിനുകള്‍ വേഗത കുറച്ചാണ് മേല്‍പ്പാലത്തിന്നടിയിലൂടെ പോയത്. രാത്രി ഏറെ വൈകിയും പരിശോധന തുടരുകയാണ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!