Section

malabari-logo-mobile

നന്നമ്പ്രയില്‍ കൂട്ടുകാരോടൊത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യര്‍ത്ഥികള്‍ മുങ്ങിമരിച്ചു

HIGHLIGHTS : താനൂര്‍:  നന്നമ്പ്ര കുണ്ടൂരില്‍ കൂട്ടുകാരോടൊത്ത് കുളിക്കാന്‍ തോട്ടിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. താനൂര്‍ മൂലക്കല്‍ സ്വദേശി കിഴക്...

താനൂര്‍:  നന്നമ്പ്ര കുണ്ടൂരില്‍ കൂട്ടുകാരോടൊത്ത് കുളിക്കാന്‍ തോട്ടിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. താനൂര്‍ മൂലക്കല്‍ സ്വദേശി കിഴക്കുമ്പാട്ട് ശിഹാബിന്റെ മകള്‍ മുഹമ്മദ് നിഷാന്‍ (10)
മറവന്‍കുളത്ത് നിസാറിന്റെ മകന്‍ മുഹമ്മദ് മിഷാല്‍ (9) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെയാണ് ഇരുവരും കൂട്ടുകാരെടാത്ത് കുളിക്കാനായി തോട്ടിലേക്ക് പോയത്. കുളിക്കുന്നതിനിടെ കാല്‍വഴുതി വീണ് തോട്ടില്‍ മുങ്ങുകയായിരുന്നു. ഒപ്പുമുണ്ടായിരുന്ന കുട്ടികള്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്ങിലും സാധിച്ചില്ല . കുട്ടികള്‍
ഓടിപ്പോയി അവരവരുടെ വീടുകളില്‍ പോയി വിവരം പറയുകയായിരുന്നു . ഇതേ തുടര്‍ന്ന് നാട്ടുകാര്‍ തോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് നാലരയോടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

sameeksha-malabarinews

താനൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി . വീടുകളില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച കുണ്ടൂര്‍ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും
ലുബ്‌നയാണ് മുഹമ്മദ് നിഷാന്റെ ഉമ്മ. നായിഫ്, നൂഹ എന്നിവരാണ് സഹോദരങ്ങള്‍. താനൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.

മുഹമ്മദ് മിഷാല്‍ കുണ്ടൂര്‍ നടുവീട്ടില്‍ എഎംഎല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. റസീനയാണ് ഉമ്മ. ഫാത്തിമ നിസാന, ഫാത്തിമ റിന്‍ഷ എന്നിവരാണ് സഹോദരങ്ങള്‍.
.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!