Section

malabari-logo-mobile

കടലാക്രമണം നേരിടാന്‍ ജിയോബാഗുകള്‍ ഉടന്‍ സ്ഥാപിക്കും

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ജിയോ ബാഗുകള്‍ വിന്യസിക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ...

മലപ്പുറം: ജില്ലയില്‍ കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ജിയോ ബാഗുകള്‍ വിന്യസിക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, പുത്തന്‍ കടപ്പുറം, വളപ്പില്‍ മഖാം, അരിയല്ലൂര്‍, പരപ്പാല്‍, എടക്കടപ്പുറം, ചീരാന്‍ കടപ്പുറം, തേവര്‍ കടപ്പുറം, മൈലാഞ്ചിക്കാട്, താനൂര്‍ ഹാര്‍ബര്‍, ഒസ്സാന്‍ കടപ്പുറം, കെട്ടുങ്ങല്‍ ബീച്ച്, ആവിയില്‍ ബീച്ച്, കെ.ടി നഗര്‍, മൂരക്കടവ്, മുറിഞ്ഞഴി, അലിയാര്‍ പള്ളിക്ക് സമീപം, ഹിളര്‍ മസ്ജിദ് പരിസരം, മുല്ല റോഡ്, തണ്ണീര്‍തുറ, അജ്മീര്‍ നഗര്‍, പാലപ്പെട്ടി എന്നീ സ്ഥലങ്ങളിലാണ് ജിയോ ബാഗുകള്‍ സ്ഥാപിക്കുക. ഇതിനായി രണ്ട് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ കൂടി തൊഴില്‍ പങ്കാളിത്തത്തോടെയാണ് ജിയോ ബാഗുകള്‍ വിന്യസിക്കുക.

sameeksha-malabarinews

പി അബ്ദുള്‍ ഹമീദ് എംഎല്‍എ, സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്റെ പ്രതിനിധി പി വിജയന്‍, ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതിനിധി അഷ്റഫ് കോക്കൂര്‍, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സിപി മുഹമ്മദ് കുഞ്ഞി, പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ജമീല ടീച്ചര്‍, താനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ, വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ ഡപ്യൂട്ടി കലക്ടര്‍ (ഡി.എം) കെ. മധു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!