പരപ്പനങ്ങാടി :മരണം നടന്ന വീട്ടില്‍ മോഷണം നടന്നു. ശനിയാഴ്ച നിര്യാതനായ തെന്നാരംവാക്കയില്‍ രാധാകൃഷ്ണന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. രാധാകൃഷ്ണനും കുടുംബവും ചികിത്സയുമായി ബന്ധപെട്ടു കുറച്ചു ദിവസങ്ങളിലായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു. രാവിലെ ആറു മണിയോടെ സഹോദര പുത്രന്‍ വീട് തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
പിന്‍ഭാഗത്തെ അടുക്കള വാതില്‍ പൊളിച്ചു ഉള്ളിലെ വാതിലും കൂടി പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നിരിക്കുന്നത് .കള്ളന്‍ കയറിയതറിഞ്ഞു അല്പം കഴിഞ്ഞതിനു ശേഷമാണ് ഗൃഹനാഥന്റെ മരണ വാര്‍ത്തയും വന്നത്. അതുകൊണ്ടുതന്നെ വിലപെട്ട സാധനങ്ങള്‍ എന്തെങ്കിലും നഷ്ടപ്പെട്ടതായി പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു സ്വര്‍ണ മോതിരം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തിയ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.




