സ്വതന്ത്ര ട്രെയിനായി മാറിയ രാജ്യറാണി ട്രെയിന്‍ സര്‍വ്വീസ് നാഗര്‍കോവില്‍ വരെ ദീര്‍ഘിപ്പിക്കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ ജില്ലാ വികസന സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവില്‍ നിലമ്പൂര്‍ മുതല്‍ കൊച്ചുവേളി വരെയാണ് ഈ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കിലോമീറ്ററുകള്‍ മാറി കൊച്ചുവേളിയില്‍ പുലര്‍ച്ചെ എത്തുന്ന ട്രെയിനില്‍ യാത്ര ചെയ്യുന്ന രോഗികളും അല്ലാത്തവരുമായ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ വളരെ പ്രയാസപ്പെടുന്നു. പുലര്‍ച്ചെ എത്തുന്ന ഈ ട്രെയിന്‍ രാത്രി തിരിച്ചു പോവുന്നതു വരെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തതിനാലാണ് കൊച്ചുവേളി വരെയാക്കി സര്‍വ്വീസ് ചുരുക്കിയത്. നാഗര്‍കോവില്‍ വരെ സര്‍വ്വീസ് ദീര്‍ഘിപ്പിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഇതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
പൊന്നാനി ആലങ്കോട് വില്ലേജ് ഓഫീസ് ശോചനീയാവസ്ഥയിലായ പഴയ കെട്ടിടത്തില്‍ നിന്ന് മാറ്റി ഗ്രാമപഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റണമെന്ന പ്രമേയവും യോഗത്തില്‍ അവതരിപ്പിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്‌റഫ് കോക്കൂര്‍ ആണ് ഈ പ്രമേയം അവതരിപ്പിച്ചത്.




