തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം 16 വയസ്സുള്ള പെണ്‍കുട്ടിയെ പൊട്ടക്കിണറ്റില്‍ മരിച്ച നിലിയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുള്ളതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും കാമുകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകമാണെന്നാണ് പോലീസും ബന്ധുക്കളും സംശയിക്കുന്നത്.
പെണ്‍കുട്ടിയെയും അമ്മയെയും ഈ മാസം പത്താം തിയ്യതി മുതല്‍ കാണാതായിരുന്നു. ഇതെതുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മ മഞ്ജുഷയെയും സുഹൃത്ത് അനീഷിനെയും പോലീസ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി മരിച്ചവവിരവും പൊട്ടക്കിണറ്റില്‍ തള്ളിയവിവരവും അറിയുന്നത്.
കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് ഇവരുടെ മൊഴി എന്നാല്‍ കൊലപാകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.




