Section

malabari-logo-mobile

തീരാത്ത പണി;മരണക്കെണിയൊരുക്കി പരപ്പനങ്ങാടിയിലെ ഡ്രൈനേജുകള്‍;യുവതിക്ക് പരിക്ക്

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരത്തില്‍ പണി പൂര്‍ത്തീകരിക്കാത്ത ഓടയില്‍ വീണ് യുവതിക്ക് ഗുരതരമായി പരിക്കേറ്റു. കഴിഞ്ഞദിവസമാണ് ചേളാരി സ്വദേശിനി കെ വിജി...

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരത്തില്‍ പണി പൂര്‍ത്തീകരിക്കാത്ത ഓടയില്‍ വീണ് യുവതിക്ക് ഗുരതരമായി പരിക്കേറ്റു. കഴിഞ്ഞദിവസമാണ് ചേളാരി സ്വദേശിനി കെ വിജിഷ (35)ക്ക് പരിക്കേറ്റത്. പരിക്കേറ്റ വിജിഷയെ സ്ഥലത്തെത്തിയ ട്രോമാകെയര്‍ പ്രവര്‍ത്തകരായ എ പി ഹബീബ്, സ്റ്റാര്‍ മുനീര്‍, ഹാരിസ് ആവിയില്‍ ബീച്ച്, പി ശിഹാബ്, നിസാര്‍ എന്നിവര്‍ ചേര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ വലത്തേ കയ്യുടെ രണ്ട് ഭാഗത്തായി എല്ലുകള്‍ക്ക് പൊട്ടലുണ്ടായിട്ടുണ്ട്.

ഇതുവരെ നഗരത്തിലെ പണിതാരാത്ത ഓടിയില്‍ വീണ് പത്തോളം പേര്‍ക്കാണ് പരിക്കേറ്റത്. വീഴ്ച്ചയില്‍ പലരുടെയും എല്ലുകള്‍ പൊട്ടുയും മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരാനുമാണ് ദിവസവും ഭയത്തോടെ ഇതുവഴി കടന്നുപോകുന്നത്.

sameeksha-malabarinews

പരപ്പനങ്ങാടി നാടുകാണി റോഡ് നവീകരണത്തിന്റെ ഭാഗമായി ജങ്ഷന്‍ മുതല്‍ അഞ്ചപ്പുര വരെയുള്ള അറനൂറ് മീറ്റര്‍ നീളത്തില്‍ മാത്രമാണ് പ്രധാനമായും പണി പൂര്‍ത്തിയാകാതെ കിടക്കുന്നത്. റോഡ് വീതി കൂട്ടി നവീകരണ പ്രവര്‍ത്തനം നടത്തുന്നതിനോടുള്ള പല സ്ഥാപനങ്ങളുടെയും വിമുഖതയും കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കുന്നതില്‍ അധികൃതര്‍ പുലര്‍ത്തുന്ന നിരുത്തരവാദിത്വവുമാണ് ഈ ഭാഗത്ത് പണി പൂര്‍ത്തീകരിക്കാന്‍ കാലതാമസത്തിന് ഇടയാക്കിയിരിക്കുന്നത്. പലയിടങ്ങളിലും സ്ഥലം ഒഴിപ്പിച്ചെടുക്കാനുള്ളതിനാല്‍ ഡ്രൈനേജ് പണി പൂര്‍ത്തിയാക്കാത്തതിനാല്‍ വലിയ കുഴികളാണുള്ളത്. അതെസമയം ഡ്രൈനേജ് പണി പൂര്‍ത്തിയാക്കിയ ഇടത്തുപോലും പല കച്ചവട സ്ഥാപനങ്ങളും ഇപ്പോള്‍ തന്നെ കയ്യേറ്റം നടത്തി ഇറക്കിക്കെട്ടല്‍ ആരംഭിച്ചിട്ടുമുണ്ട്.

അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ക്കുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!