ലഹരിക്കെതിരെ ഒരു ഗോള്‍

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ഡി.ഡി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ഗോള്‍ എന്ന വ്യത്യസ്തമായ പ്രോഗ്രാം സംഘടിപ്പിച്ചു. യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഫുട്ബാള്‍ എന്ന ലഹരിയിലൂടെ ഇല്ലാതാക്കുന്നതിന് വേണ്ടി ‘ഫുട്ബാള്‍ ആണ് ഞങ്ങളുടെ ലഹരി എന്ന മുദ്രവാക്യം ഉയര്‍ത്തിപ്പിപ്പിടിച്ചായിരുന്നു പരിപാടി തുടങ്ങിയത്. പരിപാടിയുടെ ഉത്ഘാടനം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിജു പാറോല്‍ നിര്‍വ്വഹിച്ചു.

ഡി.ഡി ഗ്രൂപ്പ് കണ്‍വീനര്‍ വിനോദ് കെ.ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ഷറഫലി അദ്ധ്യക്ഷ്യം വഹിച്ചു.അപ്പു വളാഞ്ചേരി ,Dr.ഹാറൂണ്‍ റഷീദ്, പ്രധാന അദ്ധ്യാപിക ജയശ്രീ ,അദ്ധ്യാപകരായ റെനീസ് ,സുഹറ, നൗഫല്‍ ,നിഹാല്‍, റഷീദ്.വി, സഫ് വാന്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങിന് ഫിറോസ്.കെ പി നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top