Section

malabari-logo-mobile

കാമുകിയുടെ വീഡിയോ ചാറ്റ് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

HIGHLIGHTS : ചങ്ങരംകുളം:  കാമുകിയായിരുന്നു വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഭീഷണിപ്പെടുത്തി പത്ത് ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വയനാട് വൈത്തിരി ...

ചങ്ങരംകുളം:  കാമുകിയായിരുന്നു വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഭീഷണിപ്പെടുത്തി പത്ത് ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വയനാട് വൈത്തിരി പുതുശ്ശേരി സ്വദേശി കേളോത്ത് മുഹമ്മദ് അനീഷ്(22)ആണ് ചങ്ങരംകുളം എസ്‌ഐ ടി.ഡി. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

പ്രണയത്തിലായിരുന്ന സമയത്ത് 17കാരിയായ വിദ്യാര്‍ത്ഥിനിയുമായി നടത്തിയ വീഡിയോ ചാറ്റും, ഫോട്ടോയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുമെന്നും പത്ത് ലക്ഷം രൂപ തന്നാല്‍ പിന്‍വാങ്ങാമെന്നും കുടംബത്തോട് അനീഷ് ബ്ലാക്ക്‌മെയിലിങ്ങ് നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മൈസൂരില്‍ വെച്ച് ഇയാള്‍ പിടിയിലാകുന്നത്.

sameeksha-malabarinews

ഒരു വര്‍ഷം മുമ്പ് സുഹൃത്തില്‍ നിന്നും ലഭിച്ച പെണ്‍കുട്ടിയുടെ നമ്പറിലേക്ക് സ്ഥിരം വിളിച്ചാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇതിനിടെ യൂവാവ് ഒന്നരപവന്റെ സ്വര്‍ണ്ണാഭരണം കൈക്കലാക്കി. ഇതിനിടെ അനീഷ് ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി ഈ ബന്ധത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.

ഇതിനിടെ വീട്ടുകാര്‍ മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചു. ഇതോടെ പ്രകോപിതനായ ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ഇരുവരും ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വിവാഹമുറപ്പിച്ചയാള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കുടുംബത്തോട് ഈ വീഡിയോ ചാറ്റും ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പിന്‍വാങ്ങണമെങ്ങില്‍ പത്ത് ലക്ഷം രൂപ തരണമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ചര്‍ച്ചക്കൊടുവില്‍ വീട്ടുകാര്‍ അറുപതിനായിരം രൂപ നല്‍കി. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അനീഷ് വീണ്ടും പണം ആവിശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടിയുടെ കുടുംബം ചങ്ങരംകുളം പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

തുടര്‍ന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അനീഷ് മൈസൂരിലുണ്ടെന്ന് വിവരം ലഭിച്ചു. പോലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവിശ്യപ്പെട്ട പണവുമായി മൈസൂരിലെത്തി. ബസ് സ്റ്റാന്റ് പരസരത്ത് വെച്ച് പണം കൈമാറുന്നതിനിടെ മഫ്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ അനീഷിനെ പിടികൂടുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!