ജോളിയുമായി ബന്ധം: കട്ടാങ്ങല്‍ ലോക്കല്‍ സക്രട്ടറിയെ സിപിഎം പുറത്താക്കി

കോഴിക്കോട് കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളിയുമായി ബന്ധം ലോക്കല്‍കമ്മറ്റി സക്രട്ടറിയെ സിപിഐഎം പാര്‍ട്ടിയില്‍നിന്നും പുറത്താക്കി.

കട്ടാങ്ങല്‍ ലോക്കല്‍കമ്മറ്റി സക്രട്ടറി കെ. മനോജിനെയാണ് പാര്‍ടിയുടെ പ്രാഥമികാ അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. സിപിഐഎം കോഴിക്കോട് ജില്ലാസക്രട്ടറി പി. മോഹനന്‍ മാഷാണ് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

മനോജുമായി ജോളി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മനോജിന്റെ ഒരു ലക്ഷം രൂപയുടെ ചെക്ക് ജോളിയുടെ പക്കല്‍നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു. കൂടാതെ വ്യാജ ഒസ്യത്തില്‍ സാക്ഷിയായ ഒപ്പിട്ടത് മനോജാണെന്നും കണ്ടെത്തിയിട്ടുണ്ട്. മനോജ് ആവിശ്യപ്പെട്ടതനുസരിച്ചാണ് രണ്ടാം സാക്ഷിയായ എന്‍ഐടി ജീവനക്കാരനും സാക്ഷിയൊപ്പിട്ടതെന്ന് വെളിപ്പെടുത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top