ജോളിയെ ഷാജു കല്ല്യാണം കഴിച്ചതുമുതലാണ് സംശം തോന്നിതുടങ്ങിയത്: റെഞ്ചി തോമസ്

കോഴിക്കോട്: ജോളിയെ ഷാജു വിവാഹം കഴിച്ചതുമുതലാണ് എനിക്ക് സംശയം തോന്നി തുടങ്ങിയതെന്ന് ജോളിയുടെ ആദ്യഭര്‍ത്താവിന്റെ സഹോദരി റെഞ്ചി തോമസ്. ഷാജുവിന്റെ ആദ്യ ഭാര്യയായ സിലി മരിക്കുന്നതിന് മുമ്പ് തന്നെ ഷാജിയും ജോളിയും പ്രണയത്തിലായിരുന്നെന്നും സിലി മരിച്ചപ്പോള്‍ അവിടെ കാര്യങ്ങളെല്ലാം ഓടിനടന്നു ചെയ്തതു ജോളിയായരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇവരുടെ കല്ല്യാണം നടക്കുമെന്ന് അന്ന് തന്റെ സഹോദരനോട് വെറുതെ പറഞ്ഞതായും റെഞ്ചി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഷാജുവിന് കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഭാര്യ മരിച്ചതോടെ ഷാജു മകനെ കാണാനെന്ന വ്യാജേന വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു. ജോളിയോട് പ്രണയമില്ലെന്ന് കഴിഞ്ഞദിവസം മാധ്യമങ്ങളോട് ഷാജു നടത്തിയ പ്രതികരണം കളവായിരുന്നു തെളിഞ്ഞിരിക്കുകയാണ്.

അതെസമയം ഷാജുവിന്റെ പിതാവ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടിയില്ലെന്നും സത്യങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് താന്‍ പൊരുതിയതെന്നും റെഞ്ചി വ്യക്തമാക്കുന്നു. കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിനും പങ്കുണ്ടെന്ന റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് റെഞ്ചി അക്കാര്യത്തില്‍ പ്രതികരിച്ചത്.

Share news
error: Content is protected !!
Scroll to Top