കുറ്റം സമ്മതിച്ച് ഷാജു;ഭാര്യയേയും മകളെയും കൊല്ലാന്‍ സാഹചര്യമൊരുക്കി

കോഴിക്കോട്: കൂട്ടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തന്റെ ഭാര്യയെയും മകളെയും കൊല്ലാന്‍ സാഹചര്യമൊരുക്കിയതായി ഷാജുവിന്റെ കുറ്റസമ്മതം.

ഇതിനുവേണ്ടിയാണ് സിലിയെ ദന്താശുപത്രിയില്‍ കൊണ്ടുപോയതെന്നും ഷാജു മൊഴി നല്‍കിയിതെന്നാണ് വിവരം.

മകളുടെയും ഭാര്യയുടേയും മരണം കൊലപാതകങ്ങളെന്ന് അറിഞ്ഞിരുന്നു. ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നു. കൊലപാതകം പുറത്തുപറയാതിരുന്നത് പേടികൊണ്ടാണെന്നും ജോളിക്ക് ഉന്നത സ്വാധീനമുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും ഷാജു പറഞ്ഞിരുന്നു. ഇന്ന് വൈകീട്ട്തന്നെ ഷാജുവിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top