Section

malabari-logo-mobile

തിരൂരില്‍ ബ്ലാക്ക്‌ ഫംഗസ്‌ സ്ഥിരീകരിച്ചു

HIGHLIGHTS : Black fungus confirmed in Tirur

തിരൂര്‍: കോവിഡ്‌ ബാധിച്ച്‌ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ്‌ മടങ്ങിയ തിരൂര്‍ സ്വദേശിക്ക്‌ ബ്ലാക്ക്‌ ഫംഗസ്‌ രോഗബാധ സ്ഥിരീകരിച്ചു. ഏഴൂര്‍ ഗവ.ഹൈസ്‌ക്കൂളിന്‌ സമീപം താമസിക്കുന്ന വലിയപറമ്പില്‍ അബ്ദുല്‍ ഖാദറിനാണ്‌ (62)രോഗം സ്ഥിരീകരിച്ചിരിക്കുന്നത്‌. മലപ്പുറം ജില്ലയില്‍ ആദ്യമായാണ്‌ ബ്ലാക്ക്‌ ഫംഗസ്‌ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്‌. അടിയന്തര ശസ്‌ത്രക്രിയയിലൂടെ അദേഹത്തിന്റെ ഒരു കണ്ണ്‌ നീക്കം ചെയ്‌തതായി മകന്‍ ജുനൈദ്‌ പറഞ്ഞു.

അബ്ദുള്‍ഖാദര്‍ ഇപ്പോള്‍ കോഴിക്കോട്‌ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്‌. ഏപ്രില്‍ 22 ാം തിയതിയാണ്‌ അബ്ദുള്‍ ഖാദറിന്‌ കോവിഡ്‌ പോസറ്റീവ്‌ ആകുന്നത്‌. തുടര്‍ന്ന്‌ 25 ന്‌ മഞ്ചേരി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണിന്‌ കാഴ്‌ച പ്രശ്‌നം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ഈ മാസം അഞ്ചാം തിയതി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ്‌ ബ്ലാക്ക്‌ ഫംഗസ്‌ ബാധയാണെന്ന്‌ സ്ഥിരീകരിച്ചത്‌.

sameeksha-malabarinews

തുടര്‍ന്ന്‌ ചികിത്സാ സൗകര്യമുള്ള കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. ഇവിടെ വെച്ച്‌ ഈ മാസം ഏഴാം തിയ്യതി ഒരു കണ്ണ്‌ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!