കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തില്‍ പങ്കെടുത്ത താരങ്ങള്‍ക്കെതിരെ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ നടത്തിയ പ്രസ്താവന തള്ളി ബിജെപി സംസ്ഥാന നേതൃത്വം. സന്ദീപ് വാര്യരുടെ പ്രതികരണം വ്യക്തിപരമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടരി എം ടി രമേശ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത സിനിമാക്കാര്‍ക്ക് നേരെ യുവമോര്‍ച്ച സെക്രട്ടറി സന്ദീപ് വാര്യര്‍ ഭീഷണി മുഴക്കിയിരുന്നു.
‘ഇന്‍കം ടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ അടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പകപോക്കല്‍ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നും അന്ന് നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല,’ സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
സന്ദീപ് വാര്യര്‍ നടത്തിയ ഈ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.




