HIGHLIGHTS : If BJP tries to make Kerala a gambling den of communalism, the Left will resist and defeat it - Pannyan Raveendran

ചെമ്മാട് : കേരളത്തെ വര്‍ഗീയതയുടെ ചൂതാട്ട കേന്ദ്രമാക്കി മാറ്റാനാണ് ബിജെപി ശ്രമമെങ്കില്‍ ഇടതു പക്ഷം അതിനെ ചെറുത്തു തോല്‍പ്പിക്കുമെന്ന് സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചെമ്മാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
35 കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന അവകാശവാദത്തെ എന്ത് കൊണ്ടാണ് കോണ്‍ഗ്രസ് എതിര്‍ക്കാത്തത്. കോണ്‍ഗ്രസ് കച്ചവടത്തിന് തയ്യാറായിരിക്കുകയാണെന്നാണ് ഇത് കാണിക്കുന്നതെന്നും പന്ന്യന്‍ പറഞ്ഞു. ചടങ്ങില്‍ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വിപി സോമസുന്ദരന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. ഹംസ
മുഖ്യപ്രഭാഷണം നടത്തി.

സി. പി. ഐ. ജില്ലാ സെക്രട്ടറി കൃഷ്ണദാസ്, ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി തയ്യില്‍ സമദ്, കവറൊടി മുഹമ്മദ് മാസ്റ്റര്‍, എം സിദ്ധാര്‍ത്ഥന്‍, പി. മധു, ജയന്‍ പി നായര്‍, കെ.സി നാസര്‍, കമ്മു കൊടിഞ്ഞി, പി മൈമൂനത്ത്, സല്‍മ, ലെനിന്‍ ദാസ്, അഡ്വ. സി. ഇബ്രാഹിംകുട്ടി സ്വാഗതവും ഇരുമ്പന്‍ സൈതലവി നന്ദിയും പറഞ്ഞു.