മുഖ്യമന്ത്രിയുടെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച് കൊടുവള്ളി നഗരസഭ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുയോഗത്തിന് അനുമതി നിഷേധിച്ച് കൊടുവള്ളി നഗരസഭ. ബസ് സ്റ്റാന്റില്‍ പൊതുയോഗം ചേരാനുള്ള അനുമതി നല്‍കാനാവില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

ബസ് സ്റ്റാന്റ് കയ്യേറി യോഗത്തിനുള്ള സ്റ്റേജ് കെട്ടിയത് ചൂണ്ടിക്കാട്ടി നഗരസഭാ കൗണ്‍സിലര്‍ ആണ് ഇന്നു രാവിലെ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. യുഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്.

കൗണ്‍സിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുയോഗത്തിന് അനുമതി നല്‍കാനാവില്ലെന്ന് നഗരസഭാ സെക്രട്ടറി രേഖാ മൂലം വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് പരിപാടിക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പൊതുയോഗത്തിന് അനുമതി നിഷേധിച്ചതിനു പിന്നില്‍ രാഷ്ട്രീയമാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ബുധനാഴ്ച വൈകിട്ടാണ് കൊടുവള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള പൊതുയോഗം നിശ്ചയിച്ചത്. പൊതുയോഗവുമായി മുന്നോട്ടുപോകുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top