മലപ്പുറം : താനൂരിലെ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ വിഷയത്തില്‍ നാളെ മലപ്പുറം എസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.
മരിച്ച താമര്‍ ജിഫ്രിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചില്ലെന്ന് കുടംബം പറയുന്നു. പോലീസ് മനപൂര്‍വ്വം റിപ്പോര്‍ട്ട് വൈകിപ്പിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.
മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്ന വിവരങ്ങള്‍ ഗൗരവകരമാണെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം ആവിശ്യമാണെന്നും മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു.
വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




