Section

malabari-logo-mobile

പ്ലസ് ടു പരീക്ഷ പാസായവര്‍ക്ക് നേരിട്ട് ലൈസന്‍സ് ; പദ്ധതിക്കായി പുസ്തകങ്ങള്‍ തയ്യാറായി : മന്ത്രി ആന്റണി രാജു

HIGHLIGHTS : Direct license for those who have passed the Plus Two exam; Books are ready for the project: Minister Antony Raju

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗം പാഠ്യ പദ്ധതിയില്‍ റോഡ് സുരക്ഷാ അവബോധം സംബന്ധിച്ച പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനു നടപടികളായെന്നു മന്ത്രി ആന്റണി രാജു. റോഡ് സുരക്ഷ സംബന്ധിച്ച അവബോധം സ്‌കൂള്‍ തലത്തില്‍ നിന്നു തന്നെ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് നീക്കം. പ്ലസ് ടു പരീക്ഷ പാസായവര്‍ക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ് എടുക്കാവുന്ന പദ്ധതിക്കായി പുസ്തകങ്ങള്‍ തയ്യാറായി കഴിഞ്ഞു. പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചതായും ഗതാഗത മന്ത്രി വ്യക്തമാക്കി.

സിലബസില്‍ ഉള്‍പ്പെടുത്തുന്നതോടെ ചെരു പ്രായത്തില്‍ തന്നെ കുട്ടികള്‍ ട്രാഫിക് നിയമ ബോധവാന്‍മാരാകും. ഇതു അപകടങ്ങള്‍ കുറയ്ക്കാന്‍ ഇടയാക്കും. ലേണിങ് ടെസ്റ്റിനു വരുന്ന ചെലവുകള്‍ കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും.

sameeksha-malabarinews

ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പുസ്തകങ്ങള്‍ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിനു കൈമാറിയിട്ടുണ്ട്. റോഡ് മര്യാദകള്‍, റോഡ് അടയാളങ്ങള്‍ എന്നിവയെക്കുറിച്ചു പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. ഇതുവഴി മികച്ച ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

നിലവില്‍ ഡ്രൈവിങ് പഠിക്കുമ്പോള്‍ ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഡ്രൈവര്‍മാര്‍ക്കുള്ളത്. പാഠ്യ പദ്ധതിയില്‍ ഇവ ഉള്‍പ്പെടുത്തുന്നതോടെ കാതലായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!