കണ്ണൂര്‍: ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ. സുധാകരന്‍ എം പി. ഡിസിസി സെക്രട്ടറി സി. രഘുനാഥ് സ്ഥാനാര്‍ഥിയാകണമെന്നാണ് അഭിപ്രായമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. ധര്‍മടത്ത് മത്സരിക്കാന്‍ സുധാകരന്‍ തയാറാണെന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം പി.
അതേസമയം, ധര്‍മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവിധി തേടുന്ന ധര്‍മ്മടത്ത് മത്സരിക്കാന്‍ തയ്യാറെന്ന് കെ സുധാകരന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കെ പി സി സി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ഉമ്മന്‍ ചാണ്ടിയുമായി ഇക്കാര്യം ചര്‍ച്ചചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ ധര്‍മ്മടത്ത് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



