Section

malabari-logo-mobile

കളക്ടറുടെ നടപടി വിവരക്കേടെന്നും ശബരിമല വിഷയത്തില്‍ വോട്ട് ചോദിക്കുമെന്നും ബിജെപി

HIGHLIGHTS : തൃശ്ശൂര്‍ : സുരേഷ്‌ഗോപിയോട് വിശദീകരണം ചോദിച്ച തൃശ്ശൂര്‍ കളക്ടറുടെ നടപടി വിവരക്കേടാണെന്നും ശബരിമല വിഷയത്തില്‍ വോട്ടുചോദിക്കുന്നത് തുടരുമെന്നും ബിജെപ...

തൃശ്ശൂര്‍ : സുരേഷ്‌ഗോപിയോട് വിശദീകരണം ചോദിച്ച തൃശ്ശൂര്‍ കളക്ടറുടെ നടപടി വിവരക്കേടാണെന്നും ശബരിമല വിഷയത്തില്‍ വോട്ടുചോദിക്കുന്നത് തുടരുമെന്നും ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. കളക്ടര്‍ എടുക്കാന്‍ പറ്റുന്ന നടപടിയെടുക്കട്ടെയന്നും ഗോപാലകൃഷണന്‍ വ്യക്തമാക്കി. മീഡയവണ്‍ ചാനലിന്റെ ചര്‍ച്ചക്കിടയിലാണ് ഗോപാലകൃഷണന്റെ പരാമര്‍ശം.

രാമക്ഷേത്രം എക്കാലവും ബിജെപിയുടെ പ്രകടനപത്രികയിലുണ്ടായിരുന്നെന്നും, മതം എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ല എ്ന്നുണ്ടെങ്ങില്‍ മുസ്ലീംലീഗിനെ നിരോധിക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

sameeksha-malabarinews

തൃശ്ശൂരിലെ എന്‍ഡിഎയുടെ കണ്‍വെന്‍ഷനിലായിരുന്നു സുരേഷ്‌ഗോപിയുടെ വിവാദപാരമര്‍ശം. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും അയ്യന്‍ ഒരു വികാരമാണെങ്ങില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നു. ശബരിമലയും അയ്യപ്പനേയും ചൂണ്ടിക്കാട്ടി പ്രചരണം നടത്തിയതിന് തൃശ്ശൂര്‍ കളക്ടര്‍ ടി.വി അനുപമയാണ് നോട്ടീസ് നല്‍കിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് ആവിശ്യപ്പെട്ടാണ് നോട്ടീസ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!