ചാലക്കുടി : തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമയുടെ ഔദ്യോഗിക വാഹനം അപകടത്തില്‍ പെട്ടു. തിരഞ്ഞെടുപ്പ് അവലോകനയോഗം കഴിഞ്ഞു മടങ്ങവെ ചാലക്കുടിക്ക് സമീപം പഴയ ദേശീയപാതയില്‍ ടെസ്ല ലാബിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കളക്ടര്‍് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മാള സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇരുകാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മറ്റൊരു കാര്‍ എത്തിച്ച് കളക്ടര്‍ തൃശ്ശൂരിലേക്ക് മടങ്ങി.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




