കെ.കെ. രമ ഇന്ന് ഇ.ടി.ക്ക് വേണ്ടി പ്രചരണത്തിനെത്തും

കോട്ടക്കല്‍: ആര്‍ എം പി നേതാവ് കെകെ രമ ഞായറാഴ്ച കോട്ടക്കല്‍ പുത്തനത്താണിയില്‍ പ്രസംഗിക്കും.

വൈകുന്നേരം 4 മണിക്ക് ആതവനാട് പഞ്ചായത്ത് യു ഡി എഫ് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് കെ. കെ രമ പ്രസംഗിക്കുന്നത്.

പൊന്നാനി ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥമാണ് രമ എത്തുന്നത്.

വരും ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വിഎം സുധീരന്‍ എന്നിവരും പൊന്നാനിയില്‍ ഇടിക്കു വേണ്ടി പ്രചരണത്തിനെത്തുന്നുണ്ട്

Share news
error: Content is protected !!
Scroll to Top