മലപ്പുറത്തെ പോലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ ഏപ്രില്‍ 9 മുതല്‍

മലപ്പുറത്തെ പൊലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ ഏപ്രില്‍ ഒന്‍പത് മുതല്‍ ജില്ലയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (എ.പി.ബി) (കാറ്റഗറി നമ്പര്‍ 657/17)തസ്തികയുടെ ഏപ്രില്‍ രണ്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഏപ്രില്‍ ഒന്‍പത്, 10, 11, 12, 16, 17, 25, 26, 27, 29, 30 മെയ് രണ്ട്, മൂന്ന് തീയതികളില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം അഡിമിഷന്‍ ടിക്കറ്റില്‍ കാണിച്ച തീയതിയില്‍ അതത് കേന്ദ്രങ്ങളില്‍ വെരിഫിക്കേഷന്‍, ശാരീരിക അളവെടുപ്പ് എന്നിവയ്ക്കായി ഹാജരാകണം. ശാരിരീക അളവെടുപ്പില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍
തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 5.30ന് കായികക്ഷമതാ പരീക്ഷയ്ക്കായി അനുവദിക്കപ്പെട്ട ഗ്രൗണ്ടില്‍ ഹാജരാകണം. ശാരീരിക അളവെടുപ്പില്‍ പങ്കെടുത്ത് യോഗ്യത നേടാത്ത ഉദ്യോഗാര്‍ത്ഥികളെ പിറ്റേന്ന് നടക്കുന്ന കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയില്ല.

ഏതെങ്കിലും ക്ലബ്, പരിശീലന സ്ഥാപനം എന്നിവയുടെ പേരോ, ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അനുവദിക്കില്ലെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

Related Articles