Section

malabari-logo-mobile

ശ്രീധന്യക്ക് അഭിനന്ദനവുമായി രാഹുലും, കമല്‍ ഹാസനും

HIGHLIGHTS : കോഴിക്കോട് : ആദിവാസി ജനവിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് മികച്ച വിജയം നേടിയ ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധിയും, നടന്‍ കമല്‍ ...

കോഴിക്കോട് : ആദിവാസി ജനവിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് മികച്ച വിജയം നേടിയ ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധിയും, നടന്‍ കമല്‍ ഹാസനും.
ശ്രീധന്യയുടെ കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് അവരുടെ സ്വപ്‌നം യാഥാര്‍ത്യമാകുവാന്‍ സാഹായിച്ചതെന്നായിരുന്നു വയനാട്ടില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി കൂടിയായ രാഹുലിന്റെ ട്വീറ്റ്.

വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായാണ് ഒരാള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടുന്നത്. ‘കുറിച്യ വിഭാഗത്തില്‍ നിന്നും ആദ്യമായി യുപിഎസ്‌സി പരീക്ഷയില്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങി വിജയിച്ച ശ്രീധന്യ സുരേഷിനെ അഭിനന്ദിക്കുന്നു’ എന്നായിരുന്നു കമല്‍ഹാസിന്റെ പ്രതികരണം തന്റെ ഫേസ്ബുക്ക്‌പേജിലാണ് കമല്‍ഹാസന്‍ ഇക്കാര്യം എഴുതിയത്.

sameeksha-malabarinews

കൂടാതെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കേരളസര്‍ക്കാരിനെയും അദ്ദേഹം അഭിനന്ദിക്കുന്നുണ്ട് പോസ്റ്റില്‍
വയനാട്ടിലെ ആദ്യ സിവില്‍ സര്‍വീസുകാരിയാകാന്‍ പോകുന്ന ശ്രീധന്യക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും അഭിനന്ദനങ്ങള്‍ ഒഴുകിയെത്തുകയാണ്.

പൊഴുതന അമ്പലക്കൊല്ലി ഇ എംഎസ് കോളനിയിലെ സുരേഷ്‌കമല ദമ്പതികളുടെ മകള്‍ ശ്രീധന്യ സുരേഷ്. അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 ാം റാങ്ക് നേടിയാണ് ശ്രീധന്യ മികച്ച വിജയം കരസ്ഥമാക്കിയത്

സിവില്‍സര്‍വീസ് പരീക്ഷയില്‍ മകള്‍ ഉയര്‍ന്ന റാങ്ക് നേടിയ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ സുരേഷും കമലയും
അടക്കാനാവാത്ത സന്തോഷത്തിലായിരുന്നു. മകളുടെ വിദ്യഭ്യാസത്തിനായി കിട്ടുന്നതെല്ലാം ചിലവഴിച്ച ഈ രക്ഷിതാക്കള്‍ ഇതില്‍പരം തങ്ങള്‍ക്ക് ഒന്നും ലഭിക്കാനില്ലെന്ന് പറയുന്നു.

തിരുവനന്തപുരം ഫോര്‍ച്യൂണ്‍ സിവില്‍ സര്‍വീസ് അക്കാദമിയിലാണ് ശ്രീധന്യ പരിശീലനം നടത്തിയത്. കഴിഞ്ഞ ജൂണിലാണ് പ്രിലിമിനറി പാസായത്. ഒക്ടോബറില്‍ മെയിന്‍ ജയിച്ചു. പിന്നീട് ഡല്‍ഹിയില്‍ അഭിമുഖം പാസായി.

സുവോളജിയില്‍ ബിരുദാനന്തര ബിരുദ്ധധാരിയാണ് ശ്രീധന്യ. തരിയോട് നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് എസ്എസ്എല്‍സി പാസായത്. പ്ലസ്ടു തരിയോട് ഗവ.ജിഎച്ചഎസ്എസില്‍ നിന്നും കോഴിക്കോട് ദേവഗിരി കോളേജില്‍നിന്ന് സുവോളജിയില്‍ ബിരുദവും കലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. ശ്രീധന്യ ഇപ്പോള്‍ ഫോര്‍ച്യൂണ്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുകയാണ്. സഹോദരി സുശിത സുരേഷ് പാലക്കാട് കോടതിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ്. സഹോദരന്‍ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!