താനൂരില്‍ നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ ബിരിയാണി ഫെസ്റ്റ് നടത്തുന്നു

താനൂര്‍: നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ചാരിറ്റബിള്‍ ഫോറം (മാസ്) താനൂരിന്റെ നേതൃത്വത്തില്‍ 2022 ജനുവരി 25ന് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

ഇതിനോടനുബന്ധിച്ച് പോസ്റ്റര്‍ പ്രകാശനവും, ആദ്യ സംഭാവനസ്വികരിക്കലിന്റെയും ഉല്‍ഘാടനം നഗരസഭ ചേയര്‍മാന്‍ പി.പി.ഷംസുദ്ദിന്‍ ഉല്‍ഘാടനം ചെയതു. ആദ്യ സംഭാവന ഡി.സി.സി.ജനറല്‍ സെക്രട്ടറി ഓ.രാജന്‍ ഇബ്രാഹിം കുട്ടി ഹാജിയില്‍ നിന്ന് സ്വീകരിച്ചു.

വൈ.പി.ലത്തീഫ്,ഹനീഫ ചിറക്കല്‍, പി.എസ്.ഹമീദ് ഹാജി, ജയപ്രകാശ്, കുഞ്ഞാവ ഹാജി, തടത്തില്‍ കുഞ്ഞാവ , ഹനീഫ, യൂസഫ്, സി.എം.ഷംസു, എം.ബിജു, ഫിര്‍ദൗസ്, അക്ബര്‍, പ്രജീഷ്,പ്രകാശ്, ഫൗസിയ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top