വള്ളിക്കുന്ന്: അരിയല്ലൂര്‍ 20 ാം വാര്‍ഡ് മാലിന്യ മുക്തവാര്‍ഡായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഭൂമിക റസിഡന്‍സ് അസോസിയേഷന്‍ വേസ്റ്റ് ബിന്‍ സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കോട്ടാശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍പെഴ്‌സന്‍ സിന്ധു അത്ര പുളിക്കല്‍, വാര്‍ഡ് മെമ്പര്‍ പ്രഷീത എ.കെ, ബ്ലോക്ക് മെമ്പര്‍ സതി തോട്ടുങ്ങല്‍,ഭൂമിക റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് പി പി. വിജയ കൃഷ്ണന്‍,സെക്രട്ടറി. വി.മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




