സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടരും

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. ഏകകണ്‌ഠേനെയാണ് എംവി ജയരാജനെ സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തത്.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സാഹചര്യത്തിലാണ് എം വി ജയരാജന്‍ ജില്ലാ സെക്രട്ടറിയായത്.

പന്ത്രണ്ട് വനിതകള്‍ ഉള്‍പ്പെടെ നാല്‍പ്പത്തിയൊന്‍പത് പേരാണ് രണ്ടു ദിവസമായി നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്തത്. 50 അംഗ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പുതിയ 11 പേരെ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ജില്ലാ സെക്രട്ടറിയേറ്റില്‍ ഒരു വനിതയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമ്മേളനം ഇന്ന് സമാപിക്കും.

 

Share news
error: Content is protected !!
Scroll to Top