തിരൂര്‍ :ലോകമനുഷ്യവകാശ ദിനത്തോടനുബന്ധിച്ച് നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന പാചകവാതക വിലവര്‍ദ്ധനവിനെതിരെ തിരൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു .
മനുഷ്യവകാശം സംരക്ഷിക്കുക എന്ന മുദ്രവാക്യമുയര്‍ത്തി ലോകമനുഷ്യവകാശ ദിനത്തോടനുബന്ധിച്ച് നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന പാചകവാതക വിലവര്‍ദ്ധനവിനെതിരെ കുതിരയും ഗ്യാസ് സിലിണ്ടറും വിറകുകളുമായി തിരൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ശശികുമാര്‍ കാളികാവ് ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്‍റെ് എ.പി അബ്ദുള്‍സമദ് അദ്ധ്യക്ഷത വഹിച്ചു.കബീര്‍ കഴുങ്ങിലപ്പടി,മനാഫ് താനൂര്‍,മജീദ് മുല്ലഞ്ചേരി,സൈനബ,ജയപ്രകാശ് അധികാരത്തില്‍,ബാവ ക്ളാരി,കുഞ്ഞുമുഹമ്മദ് നടക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.
https://www.youtube.com/watch?v=ij8hrl-Plw8




