Section

malabari-logo-mobile

ഈസി ബ്രെഡ് സ്നാക്ക്

HIGHLIGHTS : ഷരീഫ ഈസി ബ്രെഡ് സ്നാക്ക് ആവശ്യമായ സാധനങ്ങൾ കടലമാവ് അരകപ്പ് മൈദ കാൽകപ്പ്  ഉപ്പ് പാകത്തിന് വെള്ളം 3/4 കപ്പ് ഉള്ളി ചെറുതായി അരിഞ്ഞത് 1 തക്കാളി ചെറുതായ...

ഷരീഫ

ഈസി ബ്രെഡ് സ്നാക്ക്

sameeksha-malabarinews

ആവശ്യമായ സാധനങ്ങൾ

കടലമാവ് അരകപ്പ്
മൈദ കാൽകപ്പ് 
ഉപ്പ് പാകത്തിന്
വെള്ളം 3/4 കപ്പ്
ഉള്ളി ചെറുതായി അരിഞ്ഞത് 1
തക്കാളി ചെറുതായി അരിഞ്ഞത് 1
കാരറ്റ് ചെറുതായി അരിഞ്ഞത് 1
പച്ചമുളക് ചെറുതായി അരിഞ്ഞത് 1
ചില്ലി ഫ്ളെക്സ് അര ടീസ്പൂൺ
ബ്രെഡ് 6 ലോഫ്
ബട്ടർ / ഓയിൽ 1 ടീസ്പൂൺ
ചീസ് ഗ്രേറ്റ് ചെയ്തത് 4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം
കടലമാവ്, മൈദ, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തടുക്കുക. ശേഷം വെള്ളം ചേർത്ത് നന്നായി കലക്കി എടുക്കുക. ശേഷം അരിഞ്ഞു വെച്ച പച്ചക്കറികൾ ചേർത്ത് ഇളക്കുക. ശേഷം ചില്ലി ഫ്ളക്സ് ചേർക്കുക. 

ബ്രെഡ് നടുവിൽ ചതുരത്തിൽ കട്ട് ചെയ്ത് മാറ്റി വെക്കുക. ബ്രെഡ് വക്ക് മുറിഞ്ഞുപ്പോവാതെ
ഒരു പാനിൽ ബട്ടർ അല്ലെങ്കിൽ ഓയിൽ ചൂടാക്കിയതിലേക്ക് വെച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് കുറച്ച് അതിന്റെ നടുവിൽ ഒഴിക്കുക. മുകളിൽ കുറച്ച് ചീസ് വിതറുക. ശേഷം കട്ട് ചെയ്ത് മാറ്റിവെച്ച ബ്രെഡിന്റെ നടുഭാഗം അതിനു മുകളിൽ വെച്ച് മെല്ലെ അമർത്തി കൊടുക്കുക. കുറച്ച് ബട്ടർ മുകളിൽ പുരട്ടി കൊടുക്കുക. ശേഷം മറിച്ചിട്ട് രണ്ടു ഭാഗവും വേവിക്കുക. 
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!