Section

malabari-logo-mobile

യുഎസില്‍ വന്‍ നാശം വിതച്ച് ചുഴലിക്കാറ്റ്

HIGHLIGHTS : Hurricane wreaks havoc in US

വാഷിങ്ടണ്‍: യുഎസിന്റെ തെക്കുകിഴക്കന്‍ സംസ്ഥാനമായ കെന്റിക്കിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 50 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ അറിയിച്ചു. കെന്റക്കിയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണം 100 വരെ ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇല്ലിനോയിസില്‍ ആമസോണ്‍ വെയര്‍ഹൗസില്‍ നൂറോളം തൊഴിലാളികള്‍ കുടുഹ്ങിപ്പോയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ്ഫീല്‍ഡിലും കനത്ത നശനഷ്ടങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.

sameeksha-malabarinews

മെയ്ഫീല്‍ഡിലെ മെഴുകുതിരി ഫാക്ടറി തകര്‍ന്നു. നിരവധി പേര്‍ കുടുങ്ങിയതായാണ് വിവരം. അര്‍കന്‍സസ്, ഇല്ലിനോയിസ്, കെന്റക്കി, ടെന്നസി, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് ശക്തമായ നാശനഷ്ടം ഉണ്ടാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!