HIGHLIGHTS : Binoy Vishwam in police custody in Telangana

സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫിസ് ഉപരോധിക്കുകയാണ്. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സിപിഐ യുടെ നേതൃത്വത്തില്‍ സമരമാരംഭിച്ചത്
വാറങ്കലിലെയും സമീപ പ്രദേശങ്ങളിലെയും ഭൂമിയും ജലാശയങ്ങളും ഭൂമാഫിയകളും രാഷ്ട്രീയ നേതാക്കളും കയ്യേറുന്നുവെന്ന് ചൂണ്ടികാട്ടിയായിരുന്നു പ്രതിഷേധം. ഈ മേഖലയില്‍ 15 ഏക്കറോളം സര്‍ക്കാര്‍ ഭൂമി കയ്യേറി ഭൂരഹിതരായ ആളുകള്‍ കുടില്‍ കെട്ടി സമരം ചെയ്യുകയാണ്. ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു സിപിഐ പ്രതിഷേധം. ഭൂമാഫിയകള്‍ക്കായി ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും സിപിഐ ആരോപിച്ചു. സ്റ്റേഷനിലേക്ക് മാറ്റിയ ഇവരെ പിന്നീട് വിട്ടയച്ചു.
