പരപ്പനങ്ങാടിയില്‍ ഓട്ടോയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

HIGHLIGHTS : Biker dies tragically after being hit by auto in Parappanangadi

cite

പരപ്പനങ്ങാടി : പരപ്പനങാടി താനൂര്‍ റോഡില്‍ പുത്തന്‍ പീടികയില്‍ ഓട്ടോയിടിച്ച് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി കള്ളിത്തൊടി ശ്രീജിത്ത് ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി ഒമ്പതര മണിയോടെയാണ് അപകടം ഉണ്ടായത്.ശ്രീജിത്ത് സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നായ ക്രോസ് ഓടിയതിനെ തുടര്‍ന്ന് ബ്രേക്ക് ചെയ്തപ്പോള്‍ മറിഞ്ഞു വീഴുകയായിരുന്നു, ഈ അപകടമുണ്ടായി റോഡില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിറകില്‍ നിന്ന് വന്ന ഗുഡ്‌സ് ഓട്ടോ ശ്രീജിത്തിനെ ഇടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ നിലയില്‍ യുവാവിനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!