
പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് അങ്ങാടിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ കത്തി. ജൂബിലി ജങ്ഷന് സമീപം ചൊവ്വ രാത്രി ഏഴിനാണ് സംഭവം.
ജൂബിലി ജങ്ഷന്‍ പിന്നിട്ടതോടെ കാറിന്റെ മുന്‍വശത്തു നിന്ന് പുകയുയര്‍ന്നു. കാറിലുള്ളവര്‍ ഉടന്‍ പുറത്തിറങ്ങിയതു കൊണ്ട് ആളപായം ഒഴിവായി.
കാറിന്റെ മുന്‍വശം കത്തുകയും ഉഗ്രശബ്ദം ഉണ്ടാവുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപത്തുള്ള കാര്‍ ആക്‌സസറീസ് ഷോപ്പിലെ അഗ്‌നിരക്ഷാ ഉപകരണങ്ങളെടുത്ത് ജീവനക്കാര്‍ തീയണച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




