Section

malabari-logo-mobile

ബൈക്ക് മോഷണം; യുവാവ് അറസ്റ്റില്‍

HIGHLIGHTS : Bike theft; The youth was arrested

മലപ്പുറം: നിലമ്പൂര്‍ കോടതി പടിയിലെ ആരാധനാലയത്തില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി പിടിയില്‍. അമ്പലവയല്‍ മൂപ്പനാട് സ്വദേശി മൂച്ചിക്കല്‍ സല്‍മാന്‍ ഫാരിസ് (23)നെയാണ് അറസ്റ്റ് ചെയ്തത്.

ഈ കഴിഞ്ഞ ഡിസംബര്‍ 24 നാണ് കേസ്സിനാസ്പദമായ സംഭവം. സ്‌കൂള്‍ ബസ് ജീവനക്കാരനായ പരാതിക്കാരന്‍ കോടതി പടിയിലെ ആരാധനാലയത്തിലാണ് സ്ഥിരമായി ബൈക്ക് നിര്‍ത്തിയിടാറുള്ളത്.
എന്നാല്‍ മോഷണ ദിവസം പതിവുപോലെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ബൈക്ക് കാണാതാവുകയായിരുന്നു .

sameeksha-malabarinews

തുടര്‍ന്ന് ഉടന്‍ തന്നെ നിലമ്പൂര്‍ പോലീസ് പരാതി നല്‍കുകയായിരുന്നു.
കേസ്സ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അനേഷണം ആരംഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ അനേഷണത്തില്‍ ക്വാര്‍ടേഴ്‌സിലെ താമസക്കാരനായിരുന്ന സല്‍മാന്‍ ഫാരിസ് സംഭവത്തിനു ശേഷം താമസസ്ഥലത്തു നിന്നും പോയതായി കണ്ടെത്തിയിരുന്നു. പോലീസ് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോട്ടക്കലിലുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ഇവിടെ എത്തി പിടികൂടുകയായിരുന്നു.

ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന പ്രതി മോഷണം ദിവസം രാത്രി ബൈക്ക് മോഷ്ടിച്ചു കടക്കുകയായിരുന്നു. തുടര്‍ന്ന് മോഷ്ടിച്ച ബൈക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ തിരുത്തി ഉപയോഗിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് പോലീസ് പിടിയിലായത്.

പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തവണ വ്യവസ്ഥയില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ എത്തിച്ച് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം തട്ടിയെടുത്തെ സംഭവത്തില്‍ പ്രതിക്കെതിരെ ഇടുക്കി തങ്കമണി, മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.

പ്രതിയെ നിലമ്പൂര്‍ കോടതി മുമ്പാകെ ഹാജരാക്കി. നിലമ്പൂര്‍ സി.ഐ വിഷ്ണു, എസ്.ഐ വിജയരാജന്‍.വി, സിപിഒമാരായ പ്രിന്‍സ്, അനസ്, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍.എന്‍.പി, അഭിലാഷ് കൈപ്പിനി, ആശിഫ് അലി.കെ.ടി, നിബിന്‍ദാസ് .ടി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!