റോഡ് സുരക്ഷാവാരം; സൗജന്യനേത്ര പരിശോധനാ ക്യാമ്പ്

തിരൂരങ്ങാടി: തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പും തിരുരങ്ങാടി താലൂക് ട്രോമാകെയറും ചേര്‍ന്ന്‌ ചെമ്മാട് ഇംറാന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യനേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് ചെമ്മാട് കൊണ്ടാണത്ത് ബസ് സ്റ്റാന്റിലാണ് ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി പരിപാടി സംഘടിപ്പിച്ചത്.

തിരൂരങ്ങാടി ജോയിന്റ് ആര്‍ ടി ഒ സുബൈര്‍ ഉല്‍ഘാടനം ചെയ്തു. ട്രോമാ കെയര്‍ താലൂക് ഉപാധ്യക്ഷന്‍ ഗഫൂര്‍ തമന്ന അധ്യക്ഷത വഹിച്ചു. എ എം വി ഐ മാരായ സന്തോഷ് കുമാര്‍ കെ അഷോക് കുമാര്‍ കെ ജെസി – എന്നിവര്‍ റോഡ് സുരക്ഷാ ബോധവല്‍കരണ പ്രസംഗം നടത്തി.

ചെമ്മാട്ഇംറാന്‍ കണ്ണാശുപത്രി ഒപ്‌റ്റോമെട്രിസ്റ്റ് കെ അബ്ദുല്‍ അസീസ് നബീലഹുസ്‌ന അശിത- അന്‍ജലി ക്യാമ്പ് കോഡിനേറ്റര്‍ കെ വി സിദ്ധീഖ് എന്നിവരുടെ നേതൃത്വത്തില്‍ നൂറ്റി അന്‍പത് പേരുടെ കാഴ്ച പരിശോധന നടത്തി. ട്രോമാ കെയര്‍ ലീഡര്‍മാരായ കെ എം എ ഹാഷിം, ബാബു തിരൂരങ്ങാടി റാഫി ഫാത്തിമ കൊടക്കാട് ശുഹൈബ് ഇ പിപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top