HIGHLIGHTS : 4 injured as car crashes into concrete block in Munniyur
തിരൂരങ്ങാടി: മൂന്നിയൂര്‍ വെളിമുക്ക് ദേശീയപാതയില്‍ കാര്‍ കോണ്‍ഗ്രീറ്റ് ബ്ലോക്കില്‍ ഇടിച്ചു മറിഞ്ഞു നാല് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 2. 45 ആണ് അപകടം.
റോഡ് സൈഡില്‍ താല്‍ക്കാലികമായി സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ബ്ലോക്ക് കൊണ്ടുണ്ടാക്കിയ ബാരികേഡില്‍ വളാഞ്ചേരി എടയൂര്‍ സ്വദേശികളായ കുടുംബ സഞ്ചരിച്ച വാഗനര്‍ കാര്‍ ഇടിച്ചുമറിയുകയായിരുന്നു.

എടയൂര്‍ സ്വദേശി ഹംസ, ഭാര്യ നഫീസ, രണ്ടു കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് .ദമ്പതികളെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെ ചേളാരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ പിന്നീട് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു