പാലത്തിങ്ങല്‍: ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന
20-മത് ഡി.ഡി സൂപ്പര്‍ സോക്കര്‍ ഫൈവ്സ് ടൂര്‍ണ്ണമെന്റിന് ഇന്ന് തിരി തെളിയും. മലബാറിലെത്തന്നെ ഏറ്റവും വലിയതും പഴക്കമുള്ളതുമായ ഫൈവ് സ് ടൂര്‍ണ്ണമെന്റുകളില്‍ ഒന്നാണ് ഡി.ഡി സൂപ്പര്‍ സോക്കര്‍ .
40 മീറ്റര്‍ വീതിയും 20 മീറ്റര്‍ നീളവുമുള്ള കോര്‍ട്ടില്‍ 20 മിനുറ്റ് അടങ്ങുന്ന 2 പകുതിയിലാണ് കളിയുടെ ദൈര്‍ഘ്യം. രണ്ട് വിദേശ താരങ്ങള്‍ക്ക് ഒരേ സമയം കളിക്കാം. 15 ദിവസം നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ ഫെബ്രുവരി ഒന്നിന് രാത്രി 8.30 ന് ആണ് .
20 വയസ്സിന് താഴെ ഉള്ളവര്‍ക്കും ഓപ്പണ്‍ വിഭാഗത്തിലുമായി രണ്ട് കാറ്റഗറിയിലായാണ് മല്‍സരം നടക്കുന്നത്. രണ്ട് വിഭാഗത്തിലായി കേരളത്തിലെ 32 മികച്ച ടീമുകള്‍ മാറ്റുരക്കും. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കളിയുടെ സംഘാടനമെന്ന് സംഘാടക സമിതി അറിയിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




